ലണ്ടന്‍: കെയര്‍ വിസ കച്ചവടം നടത്തി കോടികള്‍ നേടിയ പോര്‍ട്സ്മൗത്തിലെ തട്ടിപ്പുവീരനെ പൊലീസ് അറസ്ററു ചെയ്തു. അറസ്ററിലായ തൃശൂര്‍ സ്വദേശി ആക്കാല പൂവഞ്ചിറയില്‍ ബേസില്‍ ബാബു എന്ന 33കാരന്റെ പങ്കാളിയെന്ന് സംശയിക്കുന്ന ഡഗ്നത്തിലെ മലയാളി വനിതയുടെ പേരിലും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കെയര്‍ ഹോം മാനേജര്‍ ആണെന്ന് പറഞ്ഞു
സ്ത്രീയെ ബേസില്‍ ദുരുപയോഗപ്പെടുത്തിയെന്നുമാണ് ആരോപണം. കെയര്‍ വിസ നല്‍കാമെന്ന് പറഞ്ഞു 16,000 പൗണ്ട് വീതം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. ചങ്ങനാശേരി പോലീസാണ് ബേസിലിനെ അറസ്ററ് ചെയ്തത്. ഇയാള്‍ക്കെതിരെ അനേകം ആളുകള്‍ കേരളത്തില്‍ പരാതി നല്‍കിയിരുന്നെങ്കിലും പ്രതി യുകെയില്‍ ആയിരുന്നതിനാല്‍ അറസ്ററ് ചെയ്യാനാകാതെ പോലീസ് വലയുമ്പോളാണ് ഇയാള്‍ നാട്ടിലെത്തിയതായി രഹസ്യ വിവരം ലഭിക്കുന്നത്.ഇയാള്‍ തട്ടിപ്പിലൂടെ എത്ര കോടികള്‍ സമ്പാദിച്ചുവെന്നത് പോലീസ് അന്വേഷിയ്ക്കുകയാണ്.
സ്ററുഡന്റ് വിസയില്‍ ഏതാനും വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ ഭാര്യയുടെ പിന്നാലെയാണ് ആശ്രിത വിസയില്‍ ബേസില്‍ യുകെയില്‍ എത്തുന്നത്.

Comments: